വീര്യം കുറഞ്ഞ മദ്യത്തിന് പുതിയ നികുതി നിരക്ക്

JUNE 19, 2026, 12:49 AM

വീര്യം കുറഞ്ഞ മദ്യ ഉൽപ്പന്നങ്ങളുടെ നികുതി ഘടനയിലും ബഡ്ജറ്റിൽ സർക്കാർ മാറ്റം പ്രഖ്യാപിച്ചു. 2022-23 അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ലോ ആൽക്കഹോളിക് ബെവറേജ് വിഭാഗത്തിലെ ഉൽപ്പന്നങ്ങൾക്ക് പുതിയ നികുതി നിരക്ക് നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള, ബിയറും വൈനും ഒഴികെയുള്ള മദ്യ ഉൽപ്പന്നങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബജറ്റ് പ്രഖ്യാപനപ്രകാരം:

vachakam
vachakam
vachakam

  • 10 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള മദ്യ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം വിൽപ്പന നികുതി
  • 10 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള മദ്യ ഉൽപ്പന്നങ്ങൾക്ക് 175 ശതമാനം വിൽപ്പന നികുതി

എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.

സ്വകാര്യ ഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ടൂറിസം രംഗത്തെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം, വീര്യം കുറഞ്ഞ മദ്യ ഉൽപ്പന്നങ്ങളുടെ നികുതി ഘടനയിൽ വ്യക്തത വരുത്തുന്നതിനുമുള്ള നടപടികളായാണ് ബജറ്റിലെ ഈ പ്രഖ്യാപനങ്ങൾ വിലയിരുത്തപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam