നവോദയ സ്കൂളിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ:  കളക്ടറോടും പൊലീസ് മേധാവിയോടും റിപ്പോർട്ട് തേടി മന്ത്രി സജി ചെറിയാൻ

JULY 10, 2025, 2:41 AM

ആലപ്പുഴ:   ചെന്നിത്തലയിൽ നവോദയ സ്കൂളിലെ ദേശീയ ബാസ്കറ്റ് ബോൾ പ്ലേയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ. 

 മരണപ്പെട്ടത് ആറാട്ടുപുഴയിൽ നിന്നുള്ള മത്സ്യ തൊഴിലാളി കുടുംബാംഗമായ പെൺകുട്ടിയാണെന്നും റാഗിങ്ങ് സംബന്ധിച്ച സൂചനകൾ നിലവിൽ ലഭ്യമായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് നേരിട്ട് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

 നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്കൂൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ സ്വദേശി നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ആറാം ക്ലാസ് മുതൽ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam