കോഴിക്കോട്: നാദാപുരം വിലങ്ങാടിനടുത്ത് വീണ്ടും ഉരുൾപൊട്ടിയതായി സംശയം. വിലങ്ങാട് കമ്മായിയിലാണ് ഉരുൾപൊട്ടിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നരിപ്പറ്റ പഞ്ചായത്തിലെ കമ്മായി മലയിലാണ് ഉരുൾപൊട്ടിയതായി സംശയം.
പുഴയിൽ കുത്തിയൊലിച്ച് മലവെള്ളാപ്പാച്ചിൽ ഉണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. പുഴകളിലും തോടുകളിലും ചളി കലങ്ങിയ വെള്ളം കുത്തിയൊലിക്കുകയാണ്.
അതേസമയം പുഴമൂല പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ടു. പിന്നാലെ നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരമറിക്കുകയായിരുന്നു.തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി കയർ കെട്ടിയുവാവിനെ രക്ഷപെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
