ആദിത്യയ്ക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് കിട്ടിയത് നാട്ടിലെ വിലകുറഞ്ഞ വാച്ച് 

FEBRUARY 10, 2026, 7:52 PM

കൊച്ചി: എറണാകുളം ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണ കാരണം തീർത്തും ഒറ്റപ്പെട്ട സംഭവമായിരുന്നു. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ യുവാവിൻറെ മരണത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് ആദിത്യ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിന് 

പിന്നിൽ ദുരൂഹമായ കാരണങ്ങളുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ അധ്യാപകൻ രം​ഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ യുവാവിൻറെ മരണത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് ആദിത്യ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ഇൻസ്റ്റ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് അധ്യാപകൻ പറയുന്നത്.  

പതിനാറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടി ഒരു കത്തെഴുതി വച്ച് ജീവനൊടുക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടും. കത്തിലെഴുതിയത് വായിച്ച് അതാണ് മരണകാരണമെന്ന് ഉറപ്പിച്ച് പൊലീസ് കാര്യമായ അന്വേഷണത്തിന് മുതിർന്നില്ലെന്ന് അധ്യാപകൻ കുറ്റപ്പെടുത്തുന്നു. കത്തിലെഴുതിയത് പോലെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിൻറെ മരണത്തിൽ മനംനൊന്താണ് മരിച്ചതെന്ന നിഗമനത്തിൽ അവസാനിപ്പിച്ച മട്ടാണ്.

vachakam
vachakam
vachakam

എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്ന് കുട്ടി പഠിച്ച സ്കൂളിലെ അധ്യാപകർ. കുട്ടി ഫോളോ ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൊറിയൻ ബന്ധം സൂചിപ്പിക്കുന്നതൊന്നുമില്ല, ആകെ പതിനാറ് ഫോളോവേഴ്സ് മാത്രമാണ് ഉള്ളത്.

കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയൻ സുഹൃത്തിൻറെതെന്ന് പറഞ്ഞ് കുട്ടിക്ക് ലഭിച്ച സമ്മാനം നാട്ടിൽ കിട്ടുന്ന കുറഞ്ഞ വിലയുടെ വാച്ചായിരുന്നു. ഇതിലൊന്നും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. കുട്ടിയുടെ ഫോൺ തുറന്ന് പരിശോധിച്ചത് ഒരാഴ്ചക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച്ച നിലയിലായിരുന്നു. ഈ കുട്ടിയുടെ മരണം കൊറിയൻ സുഹൃത്ത് കാരണമല്ലെന്ന് പറയുമ്പോഴും സ്കൂളിലെ പെൺകുട്ടികൾക്കിടയിൽ ബാധിച്ച കൊറിയൻ ഭ്രമത്തിൽ ആശങ്കയുണ്ടെന്നും അധ്യാപകൻ വ്യക്തമാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam