കണ്ണൂർ: എഐ ക്യാമറയിലെ ഏറ്റവും വിവാദ ചിത്രമായിരുന്നു കാറിലില്ലാത്ത സ്ത്രീയുടെ രൂപം ക്യാമറയിൽ പതിഞ്ഞത്. ഈ ഫോട്ടോ വളരെ വലിയ രീതിയിൽ ചർച്ചയായിരുന്നു, ഈ വിഷയത്തിൽ മൂന്ന് മാസത്തിന് ശേഷം വിശദീകരണം വന്നിരിക്കുകയാണ്.
മോട്ടർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ സി.യു.മുജീബാണ് വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രമായിരുന്നു അതെന്നും സ്ത്രീയാണെന്നു തോന്നുന്നതാണ് എന്നുമാണ് വിശദീകരണ കുറിപ്പ് പറയുന്നത്.
ഡ്രൈവറും മുൻസീറ്റ് യാത്രക്കാരിയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാൻ ലഭിച്ച ചലാൻ നോട്ടിസിലാണ് ചിത്രം ഉൾപ്പെട്ടത്.
2023 ഒക്ടോബർ 3നു രാത്രി 8.27ന് ആണ്, ക്യാമറയിൽ കാറിന്റെ ചിത്രം പതിഞ്ഞത്. വാഹനത്തിൽ അന്നു സഞ്ചരിച്ചിരുന്നത് ഒരു സ്ത്രീയും പുരുഷനും സ്ത്രീയുടെ പത്തും പതിനേഴും വയസ്സുള്ള മക്കളുമായിരുന്നു.
വിശദീകരണ കുറിപ്പോടെ ഈ വിഷയത്തിലെ ദുരൂഹത അവസാനിച്ചെന്ന് മോട്ടർവാഹന വകുപ്പ് പറയുമ്പോഴും ആൺകുട്ടി.യുടെ രൂപം എങ്ങനെ പെൺകുട്ടിയെ പോലെ തോന്നി എന്ന ചോദ്യം ബാക്കിയാണ്?
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്