മന്ത്രിമാരുടെ സ്റ്റാഫിലെ ബന്ധുനിയമനം 'കോൺഗ്രസ്-ബിജെപി-ജമാഅത്ത്' കൂട്ടുകെട്ടിന്റെ തെളിവ്;  എം.വി. ജയരാജൻ

JUNE 17, 2026, 9:11 AM

തിരുവനന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ വെറും ബന്ധുനിയമനം മാത്രമല്ലെന്നും, ഇതിന് പിന്നിൽ വ്യക്തമായ കോൺഗ്രസ്-ബിജെപി-ജമാഅത്തെ ഇസ്ലാമി ധാരണകളുണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. നിയമവിരുദ്ധമായി ആളുകളെ തിരുകിക്കയറ്റുകയും വിവാദമാകുമ്പോൾ അവർ രാജിവെച്ചൊഴിയുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയും പ്രസ് സെക്രട്ടറിയുമായി ആളുകളെ നിയമിച്ചത് കോൺഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമായാണെന്ന് ജയരാജൻ ആരോപിച്ചു. ഒരു സംഘപരിവാറുകാരനെ പ്രസ് സെക്രട്ടറിയാക്കിയതിൽ മുഖ്യമന്ത്രി പൂർണ്ണമായും പ്രതിസ്ഥാനത്താണെന്നും, ഇരു വർഗ്ഗീയ ശക്തികളുമായി ചേർന്ന് കൂട്ടുകൃഷി നടത്തുന്നവരാണ് ഇപ്പോൾ നാട് ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി യു. ഷൈജുവിനെ നിയമിച്ചതിന് പിന്നിൽ കോൺഗ്രസ്-ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് എം.വി. ജയരാജൻ ചൂണ്ടിക്കാട്ടി. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന രാജ്യവിരുദ്ധ മുദ്രാവാക്യം ക്യാമ്പസുകളിൽ പോസ്റ്ററായി പതിച്ച സംഘടനയാണ് എസ്.ഐ.ഒ (SIO). മുൻപ് കായംകുളം എം.എസ്.എം (MSM) കോളേജിൽ ഈ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന യു. ഷൈജുവിനെ മന്ത്രിയുടെ സ്റ്റാഫിലേക്ക് നിയമിക്കാൻ മുൻകൈ എടുത്തത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നും ജയരാജൻ ആരോപിച്ചു. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ നടന്ന രാഷ്ട്രീയ കച്ചവടത്തിന്റെ വ്യക്തമായ സൂചനയാണ്.

vachakam
vachakam
vachakam

പേഴ്സണൽ സ്റ്റാഫിലെ ബന്ധുനിയമന വിവാദങ്ങളിൽ കെ.പി.സി.സി പ്രസിഡന്റ് പ്രതിസ്ഥാനത്താണെന്ന് ജയരാജൻ പരിഹസിച്ചു. നിലവിൽ കോൺഗ്രസ് നേതൃത്വത്തിന് യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണുള്ളത്. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും വഴിവിട്ട് നിയമനം നൽകാൻ വേണ്ടി മാത്രമാണ് യു.ഡി.എഫ് ഭരണം നടത്തുന്നതെന്നും എം.വി. ജയരാജൻ കടുത്ത ഭാഷയിൽ വിമർശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam