തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
എക്‌സിറ്റ് പോൾ ഫലങ്ങൾ വിശകലനം ചെയ്തുകൊണ്ട് ഭരണവിരുദ്ധ വികാരം നിലവിലില്ലെന്നും എൽഡിഎഫ് വീണ്ടും ഭരണത്തുടർച്ച നേടുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
എക്‌സിറ്റ് പോളുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ എൽഡിഎഫിന് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരാൻ കഴിയുന്ന ചിത്രമാണ് തെളിയുന്നത്. എക്‌സിറ്റ് പോളുകൾ 60 മുതൽ 69 വരെ സീറ്റുകൾ പ്രവചിക്കുന്നുണ്ടെങ്കിലും, അതിലധികം സീറ്റുകൾ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന സർവേകളിലെ ചോദ്യത്തിന് ഭൂരിഭാഗം പേരും പിണറായി വിജയന്റെ പേരാണ് നിർദേശിച്ചത്. എങ്കിലും, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് പാർട്ടി സംസ്ഥാന കമ്മിറ്റിയും സെൻട്രൽ കമ്മിറ്റിയും ചർച്ച ചെയ്ത് ഔദ്യോഗികമായിട്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
