ആലപ്പുഴ: ആലപ്പുഴ ജില്ലാപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ മുസ്ലിം ലീഗിന്‍റെ തീരുമാനം.
കോൺഗ്രസുമായുള്ള സീറ്റ് ചർച്ചയിൽ ധാരണയാകാത്തതിനെ തുടർന്നാണ് ലീഗിന്‍റെ തീരുമാനം.
അമ്പലപ്പുഴ ഡിവിഷനിൽ മുസ്ലീം ലീഗ് സ്ഥാനാഥിയെയും പ്രഖ്യാപിച്ചു. കോൺഗ്രസ് മത്സരിക്കാനിരുന്ന സീറ്റിലാണ് ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അൽത്താഫ് സുബൈർ ആണ് സ്ഥാനാർഥി. അമ്പലപ്പുഴ ഡിവിഷനിൽ ലീഗ് സ്ഥാനാർഥി ഇന്ന് പത്രിക നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി.
അമ്പലപ്പുഴ ഡിവിഷൻ ആവശ്യപ്പെട്ട ലീഗിന് പുന്നപ്ര നൽകാമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ പുന്നപ്ര വേണ്ടെന്നായിരുന്നു ലീഗ് നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
