ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കനായ മുരുകൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് കണ്ടെത്തി.
ഇന്നലെയാണ് ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ മരിച്ചത്. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമില്ലെന്നായിരുന്നു വനം വകുപ്പിന്റെ വാദം. എന്നാൽ വനംവകുപ്പിന് വിപരീതമായാണ് ഇപ്പോൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
മുരുകന്റെ മുതുകിൽ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരി എല്ലുകളും ഒടിഞ്ഞ നിലയിലായിരുന്നു.സംഭവത്തിന് പിന്നാലെ പ്രതിഷേധനവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
