എറണാകുളം മലയാറ്റൂരില്‍ കാണാതായ 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ എന്ന് പൊലീസ്.സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്ത് അറസ്റ്റിലായി. ആൺ സുഹൃത്ത് അലൻ ആണ് അറസ്റ്റിലായത്. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു.
ഇന്നലെ ഉച്ചയോടെ മണപ്പാട്ട് ചിറ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മുണ്ടങ്ങാമറ്റം തുരുത്തി പറമ്പിൽ വീട്ടിൽ 19 വയസുള്ള ചിത്രപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടിൽ നിന്നും ഒരുകിലോമീറ്ററോളം അകലെയായി അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
