പാലക്കാട്: ഡോ. ജോ ജോസഫിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ഒരു ഡോക്ടറെ സിപിഐഎം വഴിയാധാരമാക്കിയെന്ന കെ മുരളീധരന്റെ പരാമർശത്തിൽ ഡോ. ജോ ജോസഫ് ഒരു ഫേസ്ബുക്ക് കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് മുരളീധരന്റെ മറുപടി.
ഒരു ഡോക്ടറെ സിപിഐഎം വഴിയാധാരമാക്കിയെന്ന പരാമര്‍ശം: കെ മുരളീധരന് മറുപടിയുമായി ഡോ. ജോ ജോസഫ്
ഡോക്ടറുടെ വിലാപകാവ്യം മാത്രമായാണ് മറുപടിയെ കാണുന്നതെന്നാണ് കെ മുരളീധരന് പാലക്കാട് പ്രതികരിച്ചത്.
'അതൊരു പാവമാണ്. രംഗത്തുണ്ടെന്ന് കാണിക്കാന്‍ വേണ്ടി പറഞ്ഞതായിരിക്കും. ഡോക്ടറുടെ വിലാപകാവ്യമാണ്. ഞാന്‍ വഴിയാധാരം ആയിട്ടില്ലെന്നതിന്റെ തെളിവല്ലേ നിങ്ങളുടെ മുന്നില്‍നില്‍ക്കുന്നത്. വഴിയാധാരം ആയൊരാളുടെ അടുത്തേക്ക് നിങ്ങള്‍ പോകില്ലല്ലോ.
ഞാന്‍ ജയിച്ചിട്ടും തോറ്റിട്ടും ഉണ്ട്. ഡോക്ടര്‍മാരെ കരുക്കളാക്കരുത് എന്ന് മാത്രമെ പറഞ്ഞിട്ടുള്ളൂ.
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമൊക്കെയുള്ളപ്പോള്‍ എന്തിനാണ് പാവം ഡോക്ടര്‍മാരെ വലിച്ചിഴക്കുന്നത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. പിന്‍വലിക്കാനൊന്നും പോകുന്നില്ല', കെ മുരളീധരന് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ