സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

JUNE 20, 2026, 3:20 AM

ഇടുക്കി: മൂന്നാറിൽ സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ സന്തോഷും കൂടെയുണ്ടായിരുന്ന പതിനേഴുകാരനുമാണ് അറസ്റ്റിലായത്.

സാമൂഹികമാധ്യമത്തിലൂടെ വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ ഇവരെ തന്ത്രപൂർവ്വം മൂന്നാറിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

സോഷ്യൽ മീഡിയ വഴിയാണ് പ്രതികൾ വിദ്യാർഥിനിയുമായി പരിചയപ്പെട്ടെതന്ന് പോലീസ് പറയുന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി മൂന്നാറിൽവെച്ച് കാണാമെന്ന് ഇവർ തമ്മിൽ തീരുമാനിച്ചു. താൻ വരുമ്പോൾ ഒരു സുഹൃത്തിനെ കൂടി കൊണ്ടുവരുമെന്നും അതിനാൽ പെൺകുട്ടിയോട് മറ്റൊരു കൂട്ടുകാരിയെ കൂടി കൂടെ കൂട്ടണമെന്നും പ്രതിയായ യുവാവ് പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ഇതനുസരിച്ച് മൂന്നാർ ടൗണിലെത്തിയ പെൺകുട്ടികളെ പ്രതികൾ സമീപത്തെ റിസോർട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.  മൂന്നാർ ടൗണിന് സമീപമുള്ള റിസോർട്ടിലായി രണ്ട് ദിവസമാണ് പെൺകുട്ടികളെ താമസിപ്പിച്ചത്. ഈ സമയമത്രയും കുട്ടികൾ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയരായതായി പോലീസ് പറഞ്ഞു.

തുടർച്ചയായി രണ്ട് ദിവസം വിദ്യാർഥിനികൾ സ്കൂളിൽ എത്താതിരുന്നതാണ് സംഭവം പുറത്തറിയാൻ കാരണമായത്. സ്കൂളിൽ ഹാജരാകാത്തതിനെക്കുറിച്ച് അധ്യാപകർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടികൾ തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനവിവരം വെളിപ്പെടുത്തിയത്. ഉടൻ തന്നെ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പോലീസ് കേസെടുത്തതോടെ പ്രതികൾ കേരളം വിട്ട് തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞിരുന്നു. ഒളിവിൽപോയ പ്രതികളെ കഴിഞ്ഞ ദിവസം രാത്രിയാണ് തമിഴ്നാട്ടിൽ നിന്ന് പോലീസ് സംഘം പിടികൂടിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam