മൂന്നാർ ഡബിൾ ഡക്കർ ബസിന്റെ വരുമാനം ഒരു കോടിയിലേക്ക്

OCTOBER 12, 2025, 8:21 PM

മൂന്നാർ: മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസിന്റെ വരുമാനം ഒരു കോടിയിലേക്ക് അടുക്കുന്നു. 84.5 ലക്ഷം രൂപയുടെ വരുമാനമാണ് ഈ മാസം മൂന്ന് വരെ ഡബിൾ ഡക്കർ ബസ് സ്വരുക്കൂട്ടിയത്.

രണ്ടാഴ്ചയ്ക്കുള്ളിൽ വരുമാനം ഒരു കോടിയിലെത്തുമെന്നാണ് കരുതുന്നതെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. 27,842 പേർ നിലവിൽ ബസിൽ യാത്ര ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വിനോദസഞ്ചാരികൾക്കായി മൂന്നാർ ഡിപ്പോയിൽ നിന്നു ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചത്.

മൂന്നാറിൽനിന്നു കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ ഡാമിനു സമീപം വരെയാണ് ട്രിപ്. യാത്രയിൽ അഞ്ചിടങ്ങളിൽ ബസ് നിർത്തി സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് അവസരമുണ്ട്.

vachakam
vachakam
vachakam

ബസിന്റെ മുകൾനിലയിൽ 38 പേർക്കും താഴെ 12 പേർക്കും യാത്ര ചെയ്യാം. മുകളിൽ 400, താഴെ 200 രൂപ വീതമാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഒൻപത്, ഉച്ചയ്ക്ക് 12.30, ഉച്ചകഴിഞ്ഞ് നാല് എന്നിങ്ങനെ മൂന്ന് ട്രിപ്പുകളാണ് ദിവസേനയുള്ളത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam