മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം; പെരുന്നാളിൽ വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി

APRIL 27, 2026, 10:48 PM

എറണാകുളം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്‍റെ പശ്ചത്താലത്തിൽ പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിച്ച് പ്രശസ്തമായ കടമറ്റം പള്ളി. 

മെയ് ആറ്, ഏഴ് തീയതികളിലാണ് കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാള്‍. നേരത്തെ പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നീ പള്ളികളിലും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കടമറ്റം പള്ളിയും മാതൃകാപരമായ തീരുമാനമെടുത്തിരിക്കുന്നത്.

വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള മലങ്കര സഭാധ്യക്ഷന്‍റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് കടമറ്റം പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിച്ചത്. വെടിക്കെട്ടിന് പകരം സ്നേഹഭവനം നിര്‍മിച്ച് നൽകുമെന്നും ഇടവക അധികൃതര്‍ അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam