കങ്ങഴ: മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളേജിന് സി.ബി.എസ്.ഇ. 10,12 ക്ലാസ്സ് പരീക്ഷകളിൽ വീണ്ടും നൂറ് ശതമാനം വിജയം. പത്താം ക്ലാസ്സിൽ തുടർച്ചയായ ഇരുപത്തിരണ്ടാം വർഷവും, പന്ത്രണ്ടാം ക്ലാസ്സിൽ തുടർച്ചയായ പതിനാലാം വർഷവുമാണ് സമ്പൂർണ്ണ വിജയം നേടുന്നത്.
ഗൗരിനന്ദ സുരേഷ്, അഷ്‌ന ബീഗം, നാദിയ സുൽത്താന എന്നീ കുട്ടികൾ പത്താം ക്ലാസ്സിലും, ഡെല്ല അന്ന ജോർജ്, ദേവദത്തൻ ബി. എന്നിവർ പന്ത്രണ്ടാം ക്ലാസ്സിലും എല്ലാ വിഷയങ്ങൾക്കും A1 നേടി. പത്താം ക്ലാസ്സിൽ 65 ശതമാനം പേർ ഡിസ്റ്റിംഗ്ഷനും, 35 ശതമാനം പേർ ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസ്സിൽ 60 ശതമാനം പേർക്ക് ഡിസ്റ്റിംഗ്ഷനും, 40 ശതമാനം പേർക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു.
ഗൗരിനന്ദ സുരേഷ് (ഇംഗ്ലീഷ്), അഭിനവ് ബി., മിഷൽ എലിസബത്ത് റെജി, നമിത ജോസ്, തീർത്ഥ രാജശേഖരൻ (മലയാളം), അഷ്‌ന ബീഗം (ഹിന്ദി), ജെഫ്രി ജോർജ് (ഗണിതം), നാദിയ സുൽത്താന റ്റി. എൻ. (സയൻസ്), അഭിനവ് ബി., ജെഫ്രി ജോർജ് ജോസഫ്, അനു മറിയ ജോജി, അഷ്‌ന ബീഗം (സാമൂഹ്യ ശാസ്ത്രം), അബ്ദുൽ വഹീദ് (കമ്പ്യൂട്ടർ സയൻസ്) എന്നിവർ 10ാം ക്ലാസ്സിലും, ഡെല്ല ആൻ ജോർജ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം), ദേവദത്തൻ ബി. (ഇംഗ്ലീഷ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്, ബിസിനസ്സ് സ്റ്റഡീസ്), ജസ്റ്റിൻ കെ. സ്റ്റീഫൻ (കമ്പ്യൂട്ടർ സയൻസ്) എന്നിവർ 12ാം ക്ലാസ്സിലും വിവിധ വിഷയങ്ങളിൽ സ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
