പ്ലാസ്റ്റിക് ശേഖരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ

JUNE 8, 2025, 8:30 PM

മുണ്ടക്കയം: ഹരിത കർമ സേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചുവയ്ക്കുന്ന സ്ഥലത്ത് ഞായറാഴ്ച രാത്രിയുണ്ടായ  തീപിടിത്തത്തിൽ ഒരാൾ കസ്റ്റഡിയിൽ. 

കോസ് വേയുടെ സമീപമുള്ള പഞ്ചായത്ത് വക കെട്ടിടത്തിൽ രണ്ടാം നിലയിൽ ആണ് ഹരിത കർമ സേനയുടെ പ്ലാസ്റ്റിക് കെട്ടുകൾ സൂക്ഷിച്ചിരുന്നത്.

പ്ലാസ്റ്റിക്കുകളിൽ തീ ആളിപ്പടർന്നതിനാൽ വലിയ പുക പ്രദേശത്ത് വ്യാപിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക് ശേഖരണത്തിന്റെ പകുതിയോളം കത്തി നശിച്ചതൊഴിച്ചാൽ മറ്റ് അപകടങ്ങളില്ല. 

vachakam
vachakam
vachakam

കെട്ടിടത്തിനുള്ളിൽ തീയിട്ടു എന്നു കരുതുന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായി കണ്ട ആളെ പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മുണ്ടക്കയം സ്വദേശി അല്ലാത്തതും കുറച്ചു ദിവസങ്ങളായി ടൗണിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതുമായ ആളാണ് കസ്റ്റഡിയിലായിരിക്കുന്നത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam