വിഴിഞ്ഞത്ത് വന്നെത്തിയത് 500 കപ്പലുകൾ

SEPTEMBER 23, 2025, 3:25 AM

തിരുവനന്തപുരം:  പുതുചരിത്രം കുറിച്ച് വിഴിഞ്ഞം തുറമുഖം. ചുരുങ്ങിയ കാലയളവിനിടെ 500 കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നെത്തിയത്. ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽവെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി വെറോണ ഇന്ന് പുലർച്ചെ നങ്കൂരമിട്ടതോടെയാണ് വിഴിഞ്ഞത്തിന്റെ പുതിയ നേട്ടം.

ഇത് സംബന്ധിച്ച് മന്ത്രി  വി എൻ വാസവൻ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പ് ഇങ്ങനെ 

ലോക ചരക്കു കപ്പൽ ഗതാഗതത്തിൽ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിൻ്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവിൽ വന്നെത്തിയ 500 കപ്പലുകൾ. 2024 ഡിസംബറിൽ വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവർത്തനമാരംഭിച്ചതിനുശേഷം വെറും പത്തുമാസത്തിനുള്ളിലാണ് ഈ ശ്രദ്ധേയമായ നേട്ടം എന്നത് എടുത്തു പറയേണ്ടതാണ്. 

vachakam
vachakam
vachakam

ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽവെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എം.എസ്.സി. വെറോണ (MSC Verona), 17.1 മീറ്റർ ഡ്രാഫ്റ്റോടെ വിഴിഞ്ഞത്ത് ഇന്ന് പുലർച്ചെ നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചു. 

ഒരു ദിവസം രണ്ട് റെക്കോർഡ് ആണ് വിഴിഞ്ഞം തുറമുഖം സൃഷ്ടിച്ചിരിക്കുന്നത്. വിഴിഞ്ഞം വളർന്നുകൊണ്ടിരിക്കുകയാണ് ഓരോ ഘട്ടവും ഉറച്ച ചുവടോടെ...

ലോകത്തിൻറെ ഏതു കോണിൽ പോയാലും " വിഴിഞ്ഞം - തിരുവനന്തപുരം - കേരള - ഇന്ത്യ " എന്ന ടാഗ് ലൈൻ കാണുമ്പോൾ ഓരോ മലയാളിക്കും ഉണ്ടാകുന്ന അഭിമാനം ചെറുതല്ലല്ലോ...

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam