അറബിക്കടലിൽ മുങ്ങിയ കപ്പലിന്റെയും കണ്ടെയ്നറുകളുടെയും മാപ്പിങ് തുടങ്ങി 

JUNE 6, 2025, 8:31 PM

കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിന്റെയും ഇതിനൊപ്പം മുങ്ങിയ കണ്ടെയ്നറുകളുടെയും പ്രാഥമിക പരിശോധന (മാപ്പിങ്) ആരംഭിച്ചു. 

 മുങ്ങിയ കപ്പൽ, കണ്ടെയ്നറുകൾ എന്നിവ സംബന്ധിച്ചുള്ള കൃത്യമായ വിശകലനമാണു വീണ്ടെടുപ്പിന്റെ ആദ്യഘട്ടം. ഇതിനായാണ് വിദഗ്ധരുടെ നേതൃത്വത്തിലുള്ള മാപ്പിങ്. അപകടം നടന്ന സ്ഥലത്തെ കടലിന്റെ ആഴം, കടലിലെ ഈ മേഖലയുടെ പ്രത്യേകതകൾ, കപ്പൽപ്പാതയിലാണെങ്കിൽ അവിടെയുണ്ടാകാനിടയുള്ള തിരക്ക്, അപകടത്തിനു ശേഷമുള്ള കപ്പലിന്റെ അവസ്ഥ, കണ്ടെയ്നറുകളുടെ ഉള്ളടക്കം, അപകടം നടന്ന മേഖലയുടെ പാരിസ്ഥിതിക പ്രത്യേകതകൾ എന്നിവയെല്ലാം വിശദമായി വിലയിരുത്തും. 

മുങ്ങിയ കപ്പലിലെ എണ്ണ വീണ്ടെടുക്കുന്നതിനൊപ്പം അപകടരമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളും വീണ്ടെടുക്കേണ്ടതുണ്ട്. ഇതിന്റെയെല്ലാം ഭാഗമായുള്ള പ്രാഥമിക പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്.

vachakam
vachakam
vachakam

ഷിപ്പിങ് ഡയറക്ടർ ജനറലും മുങ്ങിയ  കപ്പൽ  എംഎസ്‍സി എൽസ 3യുടെ ഉടമസ്ഥര്‍ നിയോഗിച്ച വിദഗ്ധരും ചേർന്നാണ് പ്രാഥമിക പരിശോധന നടത്തുന്നത്. 

 മാപ്പിങ് ജോലികൾ പൂർത്തിയായി കഴിഞ്ഞാൽ ജൂണ്‍ 13 മുതൽ എണ്ണ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. ജൂലൈ 3നകം ഇത് പൂർത്തിയാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. ഇതിനു ശേഷമാകും കണ്ടെയ്നറുകളും സാധിക്കുമെങ്കില്‍ കപ്പലും ഉയർത്തിയെടുക്കുക.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam