ഡൽഹി : കേരള തീരത്തു ജൂണിൽ മുങ്ങിയ കപ്പലാണ് എൽസ–3 ചരക്കുകപ്പൽ. കപ്പൽ മുങ്ങിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കപ്പലിൽ നിന്നുള്ള ഇന്ധനച്ചോർച്ച തെക്കുകിഴക്കൻ അറബിക്കടലിൽ ഗണ്യമായ പരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയതായി കൊച്ചിയിലെ സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജിയുടെ (സിഎംഎൽആർഇ) പഠനം. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമാണ് സിഎംഎൽആർഇ.
10 ദിവസം കടലിലൂടെ സഞ്ചരിച്ചായിരുന്നു പഠനം. 23 ഇടങ്ങളിൽ നിന്ന് സാംപിളുകളെടുത്തു. 2 ചതുരശ്രമൈൽ വിസ്തീർണത്തിൽ എണ്ണപ്പാട ദൃശ്യമായിരുന്നു.സംഭവസ്ഥലത്ത് കടലിന്റെ അടിത്തട്ടിലെ പല സൂക്ഷ്മജീവികളും അപ്രത്യക്ഷമായി. മലിനവസ്തുക്കളെ അതിജീവിക്കാൻ ശേഷിയുള്ള ചില ജീവികൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
കപ്പലിലെ ഇന്ധനം വെള്ളത്തിൽ പടരുക മാത്രമല്ല, അതു സൂക്ഷ്മ ജീവികളുടെ ഉള്ളിൽ പോലും പ്രവേശിച്ചുവെന്നാണ് പഠന റിപ്പോർട്ട്. മീനുകൾ ഭക്ഷിക്കുന്ന സൂപ്ലാങ്ക്ടൺ എന്ന ജീവികളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. ഇതു മീനുകളിലേക്കും ക്രമേണ മനുഷ്യരിലേക്കുമെത്തുമെന്ന ആശങ്കയുയർത്തിയതായി റിപ്പോർട്ട് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
