ഭില്‍വാര: രാജസ്ഥാനിലെ ഭില്‍വാരയില്‍ വനപ്രദേശത്ത് നവജാതശിശുവിനെ ഉപേക്ഷിച്ച അമ്മയും മുത്തച്ഛനും അറസ്റ്റില്‍.വായില്‍ കല്ലുകള്‍നിറച്ച് ചുണ്ടുകള്‍ കൂട്ടിയൊട്ടിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയിരുന്നത്.
അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയായതിനാലാണ് കുഞ്ഞിനോട് ഇവര്‍ ഈ ക്രൂരത കാട്ടിയതെന്ന് പോലീസ് പറഞ്ഞു. സമുദായ വിലക്ക് ഭയന്ന് രാജസ്ഥാനിലെ ബുണ്ടിയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചാണ് പ്രസവം നടത്തിയത്. കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും നടക്കാത്തതിനെ തുടര്‍ന്നാണ് വനപ്രദേശത്ത് ഉപേക്ഷിച്ചത്.
രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തുമ്പോള്‍ കുഞ്ഞിന് 19 ദിവസം മാത്രമായിരുന്നു പ്രായം. പ്രദേശത്ത് കാലിമേയ്ക്കാന്‍ വന്നയാളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ഉടന്‍തന്നെ ഇയാളെ പോലീസിനെയും ഗ്രാമവാസികളെയും വിവരമറിയിച്ചു.
പോലീസ് രക്ഷപ്പെടുത്തിയ കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ കുഞ്ഞിന് ഓക്‌സിജന്‍ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
