ആലപ്പുഴ: നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കായംകുളം കനകക്കുന്ന് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നാലര വയസുകാരൻ ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിനാലായിരുന്നു അമ്മയുടെ ക്രൂരത.
കണ്ടല്ലൂർ പുതിയവിള സ്വദേശിനിയാണ് അറസ്റ്റിലായത്.
കുട്ടിയുടെ പിൻഭാഗത്തും കാലിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
