തിരുവനന്തപുരം:മദ്യം നല്‍കി പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിനതടവ്.
മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. 2019 മുതല്‍ 2021 വരെയായിരുന്നു പീഡനം. തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയും പാലക്കാട് സ്വദേശിയായ രണ്ടാം ഭർത്താവുമാണ് ശിക്ഷിക്കപ്പെട്ടത്.
വിവരം പുറത്തുപറഞ്ഞാൽ അറിയുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ തലയിൽ ക്യാമറ വെച്ചായിരുന്നു പ്രതിയുടെ ക്രൂരപീഡനം.
2019 മുതൽ ഭർത്താവിനെ ഉപേക്ഷിച്ച് മകളുമായി രണ്ടാം ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയായിരുന്നു അമ്മ.
ആനമങ്ങാട് വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് രണ്ടുവർഷത്തോളം പെൺകുട്ടി തുടർച്ചയായ പീഡനത്തിന് ഇരയായത്. കുട്ടിയുടെ മുത്തച്ഛൻ ഇടപെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
