‘കൂടുതലും മുജാഹിദ് വിഭാഗത്തിൽ നിന്നുള്ളവർ’; ലീഗ് മന്ത്രിനിർണയത്തിൽ സമസ്തയ്ക്ക് അതൃപ്തി

MAY 17, 2026, 2:05 AM

സമസ്തക്കും മുസ്ലിം ലീഗിനും ഇടയിൽ മന്ത്രിനിർണയ ചർച്ചകളെ ചൊല്ലി അതൃപ്തി ഉയരുന്നതായി റിപ്പോർട്ട്. ലീഗിന്റെ മന്ത്രിസ്ഥാന സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരിൽ കൂടുതലും മുജാഹിദ് വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് സമസ്തയുടെ വിമർശനം.

മന്ത്രിസ്ഥാനം ഉറപ്പായതായി വിലയിരുത്തുന്ന മൂന്ന് പേരിൽ രണ്ട് പേരും മുജാഹിദ് വിഭാഗത്തിൽ നിന്നുള്ളവരാണെന്നും, പി.കെ. കുഞ്ഞാലിക്കുട്ടി മാത്രമാണ് സുന്നി വിഭാഗത്തെ പ്രതിനിധീകരിക്കുന്നതെന്നും സമസ്ത നേതൃത്വം ചൂണ്ടിക്കാട്ടുന്നതായാണ് ലഭിക്കുന്ന വിവരം.

ലീഗിന്റെ മന്ത്രിപ്പട്ടികയുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് സമസ്തയുടെ അതൃപ്തി പുറത്തുവരുന്നത്. സമുദായ-വിഭാഗ സമത്വം പരിഗണിച്ചുള്ള പ്രതിനിധിത്വം വേണമെന്നാണ് സമസ്തയുടെ ആവശ്യം.

vachakam
vachakam
vachakam

അതേസമയം, മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ മുസ്ലിം ലീഗ് നടത്തിയിട്ടില്ല. മുന്നണിക്കുള്ളിലെ ചർച്ചകൾ തുടരുകയാണെന്നും, അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നുമാണ് നേതാക്കൾ അറിയിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam