കൊച്ചി: കാലാവർഷം ആരംഭിച്ചതിനാൽ ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് തുറക്കും. ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തി പെരിയാർ നദിയിലേയ്ക്ക് വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം.
പെരിയാറിന്റെ ഇരു കരയിൽ ഉള്ളവരും മറ്റ് ആവശ്യങ്ങൾക്കായി നദിയിൽനിന്ന് ഇറങ്ങുന്നവരും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് എറണാകുളം ജില്ലാ കളക്ടർ നിർദേശം നൽകി.
സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം അതീവ ജാഗ്രത നിർദേശമാണുള്ളത്. മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചതോടെയാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്