പി സി തോമസിന്റെ പേരില്‍ വാട്‌സ് ആപ്പിലൂടെ പണം തട്ടാൻ ശ്രമം

JUNE 16, 2025, 12:34 AM

 കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി സി തോമസിന്റെ പേരില്‍ വാട്‌സ് ആപ്പിലൂടെ പണം തട്ടാനായി ശ്രമം.  40,000 രൂപ അടിയന്തരമായി അയച്ചുതരണമെന്നാണ് വ്യാജ സന്ദേശത്തിൽ പറയുന്നത്. 

 പണം ചോദിച്ച് നിരവധി പേർക്ക് സന്ദേശം എത്തിയതായും സൈബർ പൊലീസിൽ പരാതി നൽകിയതായും പി സി തോമസ് പറ‍ഞ്ഞു. 

മലപ്പുറം സൈബർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തതായി അറിയിച്ചിരുന്നു.

vachakam
vachakam
vachakam

എന്നാൽ പി സി തോമസ് എറണാകുളത്താണ് താമസിക്കുന്നതിനാൽ എറണാകുളത്തേക്ക് കേസ് മാറ്റിയിട്ടുണ്ട്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ പ്രചരണ പരിപാടികളിലാണ്. ആ സമയത്ത് പലരും വിളിക്കുകയും വാട്‌സ് ആപ്പിലൂടെ പണം ചോദിക്കുന്നതായും അറിയിച്ചിരുന്നു. 40,000 രൂപ അടിയന്തരമായി അയച്ചുതരണമെന്ന സന്ദേശം വന്നതായി വിളിച്ചവർ അറിയിച്ചതായും പി സി തോമസ് പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam