ക്ഷേത്ര ഉത്സവങ്ങളിൽ പരമ്പരാഗത വെടിക്കെട്ടിന് പകരം ആധുനിക മാതൃക?; കൊച്ചിൻ ദേവസ്വം ബോർഡ് ഇന്ന് ആലോചനാ യോഗം ചേരും

JUNE 8, 2026, 1:07 AM

തിരുവനന്തപുരം: ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട വെടിക്കെട്ട് അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പരമ്പരാഗത വെടിക്കെട്ടിന് പകരം ആധുനിക രീതികൾ പരിഗണിക്കാൻ നീക്കം. ഇക്കാര്യത്തിൽ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുമായി കൊച്ചിൻ ദേവസ്വം ബോർഡ് ഇന്ന് ആലോചനാ യോഗം ചേരും.

ശബ്ദത്തിന് പ്രാധാന്യം കുറച്ച് വർണാഭമായ ദൃശ്യവിരുന്നിന് മുൻഗണന നൽകുന്ന ആധുനിക വെടിക്കെട്ട് രീതിയാണ് ചർച്ചയ്ക്ക് വരികയെന്നാണ് സൂചന. സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഉത്സവങ്ങളുടെ ആഘോഷഭാവം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിർദേശം മുന്നോട്ടുവെക്കുന്നത്.

സമീപകാലത്ത് സംസ്ഥാനത്ത് ഉണ്ടായ വെടിക്കെട്ട് അപകടങ്ങളാണ് ദേവസ്വം ബോർഡിന്റെ പുതിയ ആലോചനയ്ക്ക് പശ്ചാത്തലമായത്. പ്രത്യേകിച്ച് തൃശൂർ പൂരം വെടിക്കെട്ടിനായി സാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട് പടക്കപ്പുരയിൽ ഉണ്ടായ സ്ഫോടനാപകടത്തിൽ നിരവധി പേർ മരിച്ചതും പരിക്കേറ്റതും വലിയ ആശങ്ക ഉയർത്തിയിരുന്നു.

vachakam
vachakam
vachakam

അപകടങ്ങൾക്ക് പിന്നാലെ വെടിക്കെട്ടുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അപകടസാധ്യത കുറയ്ക്കുന്ന പുതിയ മാതൃകകൾ സംബന്ധിച്ച് ദേവസ്വം ബോർഡ് ആലോചിക്കുന്നത്.

ഇന്നത്തെ യോഗത്തിൽ ഉയരുന്ന നിർദേശങ്ങളും ക്ഷേത്ര ഭാരവാഹികളുടെ അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും തുടർനടപടികളിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam