'മരണത്തെ ഭയക്കുന്നില്ല; മണിയുടെ ഭീഷണി പ്രസംഗത്തിന് മറുപടി നൽകി: എസ് രാജേന്ദ്രൻ

JANUARY 25, 2026, 9:05 PM

അടിമാലി: മുതിർന്ന സിപിഐഎം നേതാവ് എം എം മണിയുടെ ഭീഷണി പ്രസംഗത്തിന് മറുപടി നൽകി സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന എസ് രാജേന്ദ്രൻ. 

എം എം മണിയുടെ പ്രതികരണം വെറും പ്രാദേശിക ഭാഷയിലുള്ള പ്രതികരണമായി താൻ കാണുന്നില്ലെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. ഭീഷണി പരാമർശങ്ങളിൽ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. മരണത്തെ താൻ ഭയപ്പെടുന്നില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം മൂന്നാറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു എസ് രാജേന്ദ്രനെതിരായ എം എം മണിയുടെ ഭീഷണി പ്രസംഗം. പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നായിരുന്നു എം എം മണി പറഞ്ഞത്. 

vachakam
vachakam
vachakam

പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും തന്റെ ഭാഷയില്‍ തീര്‍ത്ത് കളയുമെന്നും എം എം മണി പറഞ്ഞു. ഒരു പ്രത്യേക ആംഗ്യവും എം എം മണി കാണിച്ചിരുന്നു.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു എസ് രാജേന്ദ്രന്‍ സിപിഐഎം വിട്ട് ബിജെപി പാളയത്തില്‍ എത്തിയത്. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിര്‍ന്നതെന്ന് രാജേന്ദ്രന്‍ പറഞ്ഞിരുന്നു.  മൂന്ന് ടേമിലായി 15 വര്‍ഷം സിപിഐഎമ്മിന്റെ ദേവികുളം എംഎല്‍എയായിരുന്നു എസ് രാജേന്ദ്രന്‍. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam