ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉടുമ്പൻചോല എംഎൽഎ എംഎം മണിയുടെ അസഭ്യ പരാമർശം. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണർ .......യാണെന്നാണ് എം എം മണിയുടെ അധിക്ഷേപ വാക്കുകൾ.
ഒമ്പതാം തീയതി ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച് ഉണ്ട്. അന്നേ ദിവസം ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചതാണ് എംഎൽഎയെ ചൊടിപ്പിച്ചത്.
ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും ഗവർണർക്ക് വ്യാപാരികൾ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എംഎം മണി ആക്ഷേപിച്ചു.
ഗവർണറെ ക്ഷണിച്ച തീരുമാനം വ്യാപാരി വ്യവസായികൾ പിൻവലിക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്