സൈബർ തട്ടിപ്പിനിരയായി കാണാതായ വീട്ടമ്മ വീട്ടിൽ തിരിച്ചെത്തി

SEPTEMBER 21, 2025, 10:12 PM

പാലക്കാട്: സൈബർ തട്ടിപ്പിനിരയായതിന് പിന്നാലെ കാണാതായ വീട്ടമ്മ തിരിച്ചെത്തി. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഗുരുവായൂരിൽ നിന്നാണ് വന്നതെന്ന് പ്രേമ ബന്ധുക്കളോട് പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടവർ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് ഇവരിൽ നിന്നും 11 ലക്ഷം തട്ടിയെടുത്തിരുന്നു. 15 കോടി രൂപ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ചാണ് ഇവരിൽ നിന്ന് 11 ലക്ഷം തട്ടിയത്. തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രേമ മൂന്ന് അക്കൗണ്ടുകളിലേക്കായി തുക കൈമാറിയത്. 

പിന്നീട് അഞ്ച് ലക്ഷം രൂപ കൂടി നല്‍കിയാലേ സമ്മാനം ലഭിക്കൂവെന്ന് അറിയിച്ചതോടെയാണ് തട്ടിപ്പാണെന്ന് പ്രേമയ്ക്ക് മനസ്സിലായത്. ഇതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് പ്രേമയെ കാണാതായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam