മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികൾ അറിയാം

MAY 19, 2026, 8:59 AM

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതിയില്‍ തീരുമാനമായി. മുഖ്യമന്ത്രി വി ഡി സതീശന്‍ നന്ദങ്കോടുളള ക്ലിഫ് ഹൗസിലായിരിക്കും താമസിക്കുക. 

രമേശ് ചെന്നിത്തലയ്ക്ക് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുളള പമ്പയാണ് അനുവദിച്ചത്. സണ്ണി ജോസഫിനും ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുളള അശോകയാണ് അനുവദിച്ചത്. 

എ പി അനില്‍ കുമാറിന് കാവേരി (പാളയം കന്റോണ്‍മെന്റ് ഹൗസിന് സമീപം), എം ലിജുവിന് അജന്ത (കേരളാ ലോക്ഭവന് സമീപം), പി സി വിഷ്ണുനാഥിന് നിള(പാളയം കന്റോണ്‍മെന്റ് ഹൗസിന് സമീപം), റോജി എം ജോണിന് ഗ്രേസ് (പാളയം കന്റോണ്‍മെന്റ് ഹൗസിന് സമീപം), ടി സിദ്ദിഖിന് ഗംഗ (പാളയം കന്റോണ്‍മെന്റ് ഹൗസിന് സമീപം), കെ എ തുളസിക്ക് പ്രശാന്ത് (നന്തന്‍കോടുളള ക്ലിഫ് ഹൗസ് കോമ്പൗണ്ടിന് സമീപം).

vachakam
vachakam
vachakam

ബിന്ദു കൃഷ്ണയ്ക്ക് തൈക്കാട് ഹൗസ് (വഴുതക്കാട്), ഒ ജെ ജനീഷിന് മന്‍മോഹന്‍ ബംഗ്ലാവ് (വെളളയമ്പലം), പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ലിന്തര്‍സ്റ്റ് (ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ നന്ദന്‍കോട്), എന്‍ ഷംസുദ്ദീന് നെസ്റ്റ് (ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദന്‍കോട്), കെ എം ഷാജിക്ക് പൗര്‍ണമി (ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദന്‍കോട്), പി കെ ബഷീറിന് ഉഷസ്(നന്ദന്‍കോട്), വി ഇ അബ്ദുള്‍ ഗഫൂറിന് കവടിയാര്‍ ഹൗസ് (വെളളയമ്പലം), മോന്‍സ് ജോസഫിന് പെരിയാര്‍ (ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദന്‍കോട്), ഷിബു ബേബി ജോണിന് എസന്‍ഡന്‍സ് (ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദന്‍കോട്), സി പി ജോണിന് റോസ് ഹൗസ് (വഴുതക്കാട്) എന്നിങ്ങനെയാണ് അനുവദിച്ച ഔദ്യോഗിക വസതികള്‍.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam