തിരുവനന്തപുരം: ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷ ചാര്‍ജ് അടിയന്തരമായി വര്‍ധിപ്പിക്കണമെന്നു ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ.
ഓട്ടോ ചാര്‍ജ് സംബന്ധിച്ച സര്‍ക്കാരിന്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.മാര്‍ച്ച് എച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും.
മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കുക, സിഎഫ്, ക്ഷേമനിധി, അനധികൃത സര്‍വീസ്, പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങി ഓട്ടോ തൊഴിലാളികള്‍ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരമെന്ന് സംഘടന വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
