ജൂൺ ഒന്നുമുതൽ മിൽമ പാലിന് വില കൂടും; ലിറ്ററിന് നാല് രൂപ വർധന

MAY 20, 2026, 5:35 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ജൂൺ ഒന്നുമുതൽ ഉയരുമെന്ന് റിപ്പോർട്ട്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധന സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.

നിലവിലെ വിലയിൽ ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഇതോടെ ഒരു ലിറ്റർ പാലിന്റെ വില 56 രൂപയാകും. വർധിപ്പിക്കുന്ന തുകയിൽ 3.33 രൂപ നേരിട്ട് ക്ഷീരകർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

പാൽവില വർധന സംബന്ധിച്ച് സർക്കാർ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികൾ പരിഗണിച്ച് തീരുമാനം പിന്നീട് നടപ്പാക്കാനായിരുന്നു നീക്കം. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിലാണ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധന നടപ്പാക്കാൻ ധാരണയായത്.

vachakam
vachakam
vachakam

പാൽവില ഉയരുന്നതിനൊപ്പം മിൽമയുടെ മറ്റ് പാലുത്പന്നങ്ങൾക്കും വില കൂടാനിടയുണ്ട്. തൈര്, വെണ്ണ, നെയ്യ്, പനീർ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വില സംബന്ധിച്ച് സാഹചര്യമനുസരിച്ച് തീരുമാനം എടുക്കാൻ മിൽമ എംഡിയെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam