മിൽമ പാൽ വില ലിറ്ററിന് 4 രൂപ കൂട്ടാൻ തീരുമാനമായി; പ്രഖ്യാപനം മെയ്യ് 6ന് ശേഷം

APRIL 29, 2026, 2:57 AM

കൊച്ചി: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി. പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും തീരുമാനം നടപ്പിലാക്കുക മെയ്യ് 6ന് ശേഷമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടും. 

സംസ്ഥാനത്ത് പാൽ വില കൂടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകിയിരുന്നു.

ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നായിരുന്നു സൂചന. പാലിന് വില വർധിപ്പിക്കാൻ മിൽമ സർക്കാർ അനുമതി തേടിയിരുന്നു.

vachakam
vachakam
vachakam

നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ. ഈ ശുപാർശ അം​ഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ നാല് രൂപ കൂട്ടാൻ തീരുമാനമായത്. 

ഇന്ന് തന്നെ വില വർധന പ്രാബല്യത്തിൽ വരുത്താത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് ഭരണ സമിതി നേതൃത്വം നൽകുന്ന എറണാകുളം യൂണിയൻ രംഗത്തെത്തി. പാൽ വില വർദ്ധിപ്പിക്കാൻ ചേർന്ന യോ​ഗത്തിലാണ് ഡയറക്ടർ ബോർഡ് തീരുമാനം വ്യക്തമാക്കിയത്.


vachakam
vachakam
vachakam


 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam