കോട്ടയം: എം ജി സര്‍വ്വകലാശാല യൂണിയന്‍ സംഘടിപ്പിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫ്‌ളകസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടിയുമായി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല ഫണ്ട് ഉപയോഗിക്കുന്ന പരിപാടിയില്‍ രാഷ്ട്രീയം വേണ്ടെന്നാണ് വി സി നിലപാട്.
യൂണിവേഴ്‌സിറ്റി കോഡ് ഓഫ് കണ്ടക്ടിന് വിരുദ്ധമാണ് ഫ്‌ളക്‌സ് എന്നാണ് യൂണിവേഴ്‌സിറ്റി വാദം. നാഷണല്‍ കോണ്‍ഫറന്‍സിന് അഡ്വാന്‍സായി നല്‍കിയ തുക തിരികെ അടക്കണമെന്ന് അറിയിച്ച് രജിസ്ട്രാര്‍ കത്ത് അയച്ചു.
അതേസമയം ഫ്‌ളക്‌സ് ചട്ടവിരുദ്ധമല്ലെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കുന്നത്.
ഇന്ന് തന്നെ ഇക്കാര്യം സംബന്ധിച്ച് രജിസ്ട്രാറുടെ മെയിലിന് മറുപടി അയക്കുമെന്നും യൂണിയന്‍ അറിയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫ്‌ളക്‌സില്‍ പാറ്റയുടെ ചിത്രം ഉള്‍പ്പെടുത്തിയതാണ് വിവാദമായത്.
കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഫ്‌ളെക്‌സ് ബോര്‍ഡില്‍ പാറ്റയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
