ജാമ്യത്തിലിറങ്ങി വീണ്ടും  ലഹരിക്കടത്ത്;  യുവതി അറസ്റ്റിൽ 

JULY 27, 2025, 9:02 PM

പാലക്കാട്: 53.950 ഗ്രാം മെത്താംഫെറ്റമിനുമായി  രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽ.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മുണ്ടൂർ പൊരിയാനിയിൽ ജില്ലാ പൊലീസ് ലഹരിവിരുദ്ധ സ്ക്വാഡും കോങ്ങാട് പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.  

 കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി.ആൻസി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് അറസ്റ്റിലായത്. 

vachakam
vachakam
vachakam

 ബെംഗളൂരുവിൽനിന്ന് ആൻസിയാണു ലഹരിമരുന്ന് എത്തിച്ചത്. ആൻസിയിൽനിന്നു മെത്താംഫെറ്റമിൻ വാങ്ങാനെത്തിയതായിരുന്നു മറ്റു രണ്ടു പേർ.

2024 ൽ പാലക്കാട് സൗത്ത് പൊലീസ് ആൻസിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്തു തുടരുകയായിരുന്നു. മലപ്പുറം സ്വദേശികൾ യാത്ര ചെയ്ത കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam