പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഒരു കർഷക ആത്മഹത്യ റിപ്പോർട്ട് ചെയ്തു. പുലിയറ സ്വദേശിയായ ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. വിഷം കഴിച്ചതായി അട്ടപ്പാടിയിൽ താമസിക്കുന്ന സഹോദരനെ ഫോൺ വഴി അറിയിച്ചതായാണ് വിവരം.
അതേസമയം ഭൂമിക്ക് തണ്ടപ്പേർ ലഭിക്കാത്തതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. കാലിലെ രോഗത്തിന് ചികിത്സയ്ക്കായി പണം കണ്ടെത്താൻ കഴിയാതിരുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിപ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബാങ്കിലെ വായ്പ ജപ്തി നടപടികൾ നേരിട്ടതോടെ ഭൂമി വിൽക്കാൻ ശ്രമിച്ചെങ്കിലും, തണ്ടപ്പേർ ഇല്ലാത്തതിനാൽ അത് സാധ്യമായിരുന്നില്ല.
ഈ സാഹചര്യങ്ങൾ ഗോപാലകൃഷ്ണനെ ഗുരുതരമായ മാനസിക വിഷമത്തിലാക്കി എന്നതാണ് കുടുംബം വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
