നബി ഓർമകൾ വിശ്വാസികളെ നവീകരിക്കും: കാന്തപുരം

AUGUST 28, 2025, 12:42 PM

ഇഹ്‌യാഉസ്സുന്ന മീലാദ് വിളംബരം വർണാഭമായി

കാരന്തൂർ: തിരുനബിയെ കുറിച്ചുള്ള നിരന്തര സ്മരണകളാണ് എല്ലാ കാലത്തെയും വിശ്വാസികളെ ചിട്ടപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നതെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ.

ജാമിഅ മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ മീലാദ് ക്യാമ്പയിൻ 'സയ്യിദുൽ കൗനയ്‌നിന്റെ' ഭാഗമായി എസ്.എസ്.എഫ് ദഅ്വ സെക്ടർ സംഘടിപ്പിച്ച ത്വലഅൽ ബദ്രു വിളംബര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

vachakam
vachakam
vachakam


ക്യാമ്പസ് റാലിയോടെ ആരംഭിച്ച വിളംബരത്തിൽ ജാമിഅ മർകസ് ചാൻസിലർ സി. മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. വി.പി.എം ഫൈസി വല്യാപള്ളി, അബ്ദുല്ല സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, അസ്‌ലം സഖാഫി മലയമ്മ, അക്ബർ ബാദുഷ സഖാഫി, കരീം ഫൈസി, വി.എം. റഷീദ് സഖാഫി, അബ്ദുൽ ഹകീം നഹ തുടങ്ങിയവർ സംബന്ധിച്ചു.

ഇഹ്‌യാഉസ്സുന്ന ജനറൽ സെക്രട്ടറി മിസ്ഹബ് പിലാക്കൽ സ്വാഗതവും സ്വാലിഹ് പയ്യോളി നന്ദിയും പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam