മീം കവിയരങ്ങ് : എൻട്രികൾ ക്ഷണിച്ചു

AUGUST 4, 2025, 8:05 AM

സെപ്തംബർ 25, 26 തിയതികളിലാണ് കവിയരങ്ങ് നടക്കുന്നത്

കോഴിക്കോട് : തിരുനബി പ്രമേയമാവുന്ന മീമിന്റെ ഏഴാം എഡിഷനിന്റെ ഭാഗമായി നടക്കുന്ന കവിയരങ്ങിലേക്ക് കവിതകൾ ക്ഷണിച്ചു. തിരുനബി ഇതിവൃത്തമാകുന്ന കവിതകളാണ് അയക്കേണ്ടത്. മികച്ച കവിതക്ക് ജൂനിയർ മീം അവാർഡ് സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന നൂറ് കവികൾക്ക് കവിത അവതരിപ്പിക്കാനും മികച്ച സാഹിത്യകാരന്മാർ നേതൃത്വം നൽകുന്ന സാഹിത്യ ശിൽപശാലയിൽ പങ്കെടുക്കാനും അവസരമുണ്ടാകും.

സെപ്തംബർ 25, 26 തീയതികളിലായി കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ വെച്ചാണ് കവിയരങ്ങ് നടക്കുക. സെപ്തംബർ 5ന് മുമ്പായി [email protected] എന്ന ഇ -മെയിലിലേക്കാണ് കവിതകൾ അയക്കേണ്ടതെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് +91 89438 75376 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്.

vachakam
vachakam
vachakam

മീമിന്റെ ഭാഗമായി എക്‌സ്‌പോ, ശമാഇൽ ടോക്ക്, ചർച്ചകൾ, മെഗാ ക്വിസ്, കിതാബ് ടെസ്റ്റ്, പോഡ്കാസ്റ്റ് കോമ്പറ്റിഷൻ തുടങ്ങിയ പരിപാടികളും അരങ്ങേറും. സെപ്തംബർ 21, 22 തിയതികളിലായി ബാംഗ്ലൂരിൽ വെച്ച് കന്നഡ മീം കവിയരങ്ങും സംഘടിപ്പിക്കുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam