ആലപ്പുഴ മെഡിക്കൽ കോളേജിലും മരുന്നു ക്ഷാമം രൂക്ഷം

SEPTEMBER 25, 2026, 11:44 PM

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കടുത്ത മരുന്ന് ക്ഷാമത്തിൽ വലയുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്.  

 ആലപ്പുഴ മെഡിക്കൽ കോളേജിലും മരുന്നു ക്ഷാമം രൂക്ഷമെന്നാണ് പുറത്ത് വരുന്ന വിവരം. വിലകൂടിയ മരുന്നുകൾ ഒന്നും കിട്ടുന്നില്ലെന്ന് രോഗികൾ പരാതിപ്പെട്ടു.   മരുന്ന് ക്ഷാമം പൊതുജനം അറിയാതിരിക്കാൻ പരമാവധി ലോക്കൽ പർച്ചേസിംഗ് നടത്താനാണ് ആശുപത്രികൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, ഭീമമായ കുടിശ്ശികയുള്ളതിനാൽ സർക്കാർ ആശുപത്രികൾക്ക് മരുന്നുകളും ഉപകരണങ്ങളും നൽകാൻ സ്വകാര്യ വിതരണക്കാർ വിസമ്മതിക്കുകയാണ്.

മിക്ക വകുപ്പുകളിലെ ഡോക്ടർമാർ എഴുതുന്ന മരുന്നുകളും ഫാർമസിയിൽ കിട്ടുന്നില്ലെന്നാണ് രോ​ഗികളുടെ പരാതി. ഉയർന്ന വിലകൊടുത്ത് പുറത്തുനിന്നു മരുന്നു വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ. അതേസമയം, ഓർഡർ നൽകിയ മരുന്നുകൾ കിട്ടാനുള്ള കാലതാമസമാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam