തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ സര്‍ക്കാരിനെതിരെ കോടതിയില്‍ പോകുമെന്ന് ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യ.
നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ജീവിതാവസാനം വരെയുളള നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയുമാണ് സുമയ്യയുടെ ആവശ്യം.
ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ രാജീവ് കുമാര്‍, ആശുപത്രി അധികൃതര്‍, സര്‍ക്കാര്‍, ആരോഗ്യവകുപ്പ് എന്നിവരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരിക്കും കേസ്.
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. കീഹോള്‍ ശസ്ത്രക്രിയയിലൂടെ വയര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്. 2023 മാര്‍ച്ചിലായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
