തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവില്‍ പൊലീസ് കേസെടുക്കും. പരാതിക്കാരിയായ സുമയ്യയുടെ മൊഴി കണ്ടോണ്‍മെന്റ് പൊലീസ് രേഖപ്പെടുത്തി.
ചികിത്സാ പിഴവില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡിഎം ഓഫീസിനു മുന്നില്‍ സുമയ്യയും കുടുംബവും പ്രതിഷേധിക്കും.
സുമയ്യയുടെ സഹോദരന്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കുന്നത്. തനിക്കുണ്ടായ ദുരനുഭവത്തില്‍ നഷ്ടപരിഹാരം വേണമെന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം.
സംഭവത്തില്‍ ഡിഎംഒയ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും സുമയ്യ പരാതി നല്‍കിയിട്ടുണ്ട്. സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം.
പരാതി നല്‍കിയ സാഹചര്യത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും.
വീഴ്ച സംഭവിച്ചതായി സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം ഉള്‍പ്പെടെ പുറത്തുവന്ന സാഹചര്യത്തില്‍ നഷ്ട പരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ ആരോഗ്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നതാണ് പ്രധാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്