മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം: മുഖ്യമന്ത്രി ഇടപെടുന്നു

FEBRUARY 23, 2026, 11:29 PM

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരത്തിൽ ഇടപെട്ടു മുഖ്യമന്ത്രി. വിഷയത്തിൽ ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ശമ്പള പരിഷ്‌കരണ കുടിശ്ശിക നൽകാൻ ധനകാര്യ വകുപ്പിന് പണമില്ലെന്നായിരുന്നു ഇതുവരെയുള്ള നിലപാട്.

2025 ജൂലൈ 1 മുതൽ കേരള ഗവ മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെജിഎംസിടിഎ) സമരത്തിലായിരുന്നു. ആരോഗ്യവകുപ്പുമായി ഉൾപ്പെടെ പല തവണ ചർച്ചകൾ നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല. ഇന്നലെ കെജിഎംസിടിഎ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇടപെടൽ ഉറപ്പായത്.

അടിയന്തര ശസ്ത്രക്രിയകൾ ഒഴികെ മറ്റ് ശസ്ത്രക്രിയകൾ മാറ്റിവെക്കുകയും ഒ.പി. സേവനങ്ങൾ ബഹിഷ്‌കരിക്കുകയും ചെയ്താണ് ഡോക്ടർമാർ സമരം നടത്തി വന്നത്. ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, ആശുപത്രികളിൽ മതിയായ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam