കന്റോണ്‍മെന്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്കെന്ന് റിപ്പോർട്ട് 

MAY 28, 2026, 10:53 PM

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ താൽക്കാലിക ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക്. നയപ്രഖ്യാപന ദിവസമായ ഇന്ന് മാധ്യമങ്ങൾക്ക് പ്രവേശനം ഇല്ല.

മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ടെന്ന നിർദേശമുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.

ഇന്നാണ് സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. നിയമസഭയില്‍ രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും.

vachakam
vachakam
vachakam

സര്‍ക്കാരിന്റെ നയപരിപാടികള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ഗവര്‍ണര്‍ നടത്തുക.തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാഗ്യാരന്റിയിലെ വാഗ്ദാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാകും പ്രസംഗം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam