മറ്റത്തൂരിൽ  വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്ത് ബിജെപി

JANUARY 30, 2026, 1:58 AM

തൃശ്ശൂര്‍:   മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച മിനിമോൾ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 

ബിജെപിയും മിനിമോളെ പിന്തുണച്ചതോടെ എൽഡിഎഫിനും കോൺ​ഗ്രസിനും വോട്ട് നില 11-11 എന്ന നിലയിലായി. തുടർന്ന് നറുക്കെടുപ്പിലാണ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

എൽഡിഎഫ് - 10, യുഡിഎഫ് - 8, എൻ ഡി എ - 4, വിമതർ - 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഒരു വിമതൻ എൽഡിഎഫിനെ പിന്തുണച്ചു. 

vachakam
vachakam
vachakam

നേരത്തെ മറ്റത്തൂരിൽ പഞ്ചായത്തിൽ ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ നിർദേശത്തിനെ തു‌ടർന്ന് സ്ഥാനം രാജിവെച്ചിരുന്നു.

24 അംഗങ്ങളുള്ള മറ്റത്തൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷി എൽഡിഎഫാണ്, 11 സീറ്റ്. പത്ത് സീറ്റാണ് എൽഡിഎഫിനുണ്ടായിരുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam