കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട്ടിൽ വൻ മോഷണം നടന്നതായി റിപ്പോർട്ട്. മാലയും, മോതിരവും, കമ്മലും, വാച്ചും അടക്കം 22 പവൻ സ്വർണം മോഷണം പോയതായാണ് വീട്ടുകാരുടെ പരാതി.
വിഷ്ണു എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാരില്ലാത്ത സമയമാണ് കവർച്ച നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. വീട് പൂട്ടി പോയ സമയം ടെറസിന്റെ വാതിൽ തുറന്ന് അകത്ത് കടന്ന് കവർച്ച നടത്തുകയായിരുന്നു. സംഭവത്തിൽ ചേവായൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
