കുർബാന തർക്കം: പ്രതിഷേധത്തിനിടെ മർദനമേറ്റതായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

JULY 6, 2026, 11:48 PM

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ തനിക്ക് മർദനമേറ്റതായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വെളിപ്പെടുത്തി. പ്രതിഷേധത്തിനിടെ ഒരാൾ തന്റെ പുറത്ത് ആഞ്ഞടിച്ചെന്നും ഡ്രൈവറെ ചവിട്ടിവീഴ്ത്തി കഴുത്തിൽ ചവിട്ടിപ്പിടിച്ചെന്നും അദ്ദേഹം പറഞ്ഞു. മർദിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഏകീകൃത കുർബാന അനുകൂലിയാണ് ആക്രമിച്ചതെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

മാസങ്ങൾക്കു മുമ്പ് നടന്ന സംഭവത്തെക്കുറിച്ചാണ് പാംപ്ലാനി ഇപ്പോൾ പരാമർശിച്ചത്. 'എന്റെ പുറത്ത് ആഞ്ഞടിച്ച വ്യക്തിയുടെ കൈവിരലുകളുടെ പാടുകൾ ഒരു മാസത്തോളം മായാതെ കിടന്നിരുന്നു. അതേ വ്യക്തി എറണാകുളം ബിഷപ്പ് ഹൗസിൽ വച്ച് എന്റെ ഡ്രൈവറെയും ആക്രമിച്ചു. ചിലർ അനാവശ്യമായി ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. അത്തരക്കാരെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണം,' അദ്ദേഹം പറഞ്ഞു.

ജൂലൈ മൂന്നിന് ദുക്‌റാന ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് പാംപ്ലാനി ഇക്കാര്യം വെളിപ്പെടുത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയെ ചൊല്ലി ഏറെ നാളായി തർക്കങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam