മുഖംമൂടി ധരിച്ചെത്തി 80 ലക്ഷം കവർന്ന കേസ്;  സാമ്പത്തിക ഇടപാടിനെ കുറിച്ച് അന്വേഷണം

OCTOBER 9, 2025, 7:13 AM

കൊച്ചി: കുണ്ടന്നൂരിൽ സ്റ്റീൽ കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ കവർന്ന കേസിൽ പ്രതികളെ തിരഞ്ഞ് പൊലീസ് 

കേസിൽ പ്രതികളെ സഹായിച്ചവർ അടക്കം അഞ്ചുപേർ കസ്റ്റഡിയിൽ ഉണ്ടെന്ന് കൊച്ചി കമ്മീഷണർ അറിയിച്ചു. സംഭവത്തിന് പിന്നിലെ ദുരൂഹ സാമ്പത്തിക ഇടപാടും പോലീസ് അന്വേഷിക്കുന്നുണ്ട്. മുഖംമൂടി ധരിച്ച് എത്തിയ മൂവർ സംഘം ഉപേക്ഷിച്ച കാർ തൃശ്ശൂരിൽ നിന്ന് കണ്ടെത്തിയിരുന്നു. 

കൊച്ചി കുണ്ടന്നൂരിൽ ദേശീയപാതയ്ക്ക് അരികിൽ തുറന്നു പ്രവർത്തിക്കുന്ന നാഷണൽ സ്റ്റീൽ കമ്പനിയിലാണ് ഇന്നലെ പട്ടാപ്പകൽ മൂവർ സംഘം മുഖംമൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ തട്ടിയെടുത്തത്.

vachakam
vachakam
vachakam

അജ്ഞാത കൊള്ളസംഘം നടത്തിയ കവർച്ചയല്ല ഇതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്റ്റീൽ കടയുടെ ഉടമ സുബിനുമായി ചിലർക്കുള്ള ദുരൂഹ സാമ്പത്തിക ഇടപാടാണ് എല്ലാത്തിനും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സുബിനൊപ്പം ആ സമയം കടയിൽ ഉണ്ടായിരുന്ന സജിയെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. സജിയെ സഹായിച്ച വിഷ്ണുവിനെയും പിന്നാലെ പിടികൂടി.

ഇന്ന് രാവിലെക്കുള്ളിൽ പ്രതികളെ സഹായിച്ചെന്ന് കരുതുന്ന അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മുഖംമൂടി ധരിച്ച് കവർച്ച നടത്തി രക്ഷപ്പെട്ട സംഘത്തിനായി തിരച്ചിൽ തുടരുകയാണ് 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam