കൊച്ചി: മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് സമന്‍സ് അയയ്ക്കുന്ന കാര്യത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്.
ഇഡി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും വീണയ്ക്ക് സമന്‍സ് അയയ്ക്കുന്ന കാര്യത്തിലെ അന്തിമ തീരുമാനം എടുക്കുക.
അതേസമയം, അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ടുളള സിഎംആര്‍എല്‍ ഹര്‍ജിയിലെ വിധി, വെളളിയാഴ്ച വരുന്ന സാഹചര്യത്തില്‍ തിടുക്കത്തില്‍ നടപടിയെടുക്കേണ്ട എന്ന അഭിപ്രായവും ഇഡി ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
