കോഴിക്കോട്: വിവാഹിതയായ യുവതിയെയും സമീപ നാട്ടുകാരനായ യുവാവിനെയും ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തൊട്ടില്‍പ്പാലം മാമ്പിലാടാണ് നാടിനെ നടുക്കിയ സംഭവം.
പാലേരി കുനിയോട് സ്വദേശിനിയായ തട്ടാന്‍കണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശിയായ പഞ്ചാരപറമ്പത്ത് അജേഷ് (35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാമ്പിലാട് കുന്നിന് മുകളിലുള്ള അമ്മച്ചൂര്‍ രാഘവന്റെ പറമ്പിലെ കശുമാവിന്റെ കൊമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് കുട്ടികളുടെ അമ്മയായ ശരണ്യയെ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അജേഷ് അവിവാഹിതനാണ്. ദുരൂഹതയകറ്റാന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
