കോഴിക്കോട്: മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യയുടെ ഭാഗമായി മർകസിൽ സംഘടിപ്പിച്ച ജീലാനി ഉറൂസും താജുൽ ഉലമ അനുസ്മരണവും സമാപിച്ചു. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമം ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
ദീനിനെയും സുന്നത്ത് ജമാഅത്തിനെയും ശക്തിപ്പെടുത്തിയ മഹത്തുക്കളെ അനുസ്മരിക്കുന്നതും അവരുടെ മാതൃകകൾ അനുധാവനം ചെയ്യുന്നതും വിശ്വാസത്തെയും കർമങ്ങളെയും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. സയ്യിദ് ശറഫുദ്ദീൻ ജമാലുല്ലൈലി അധ്യക്ഷത വഹിച്ചു.
ആത്മീയ സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, സിപി ഉബൈദുല്ല സഖാഫി, ബശീർ സഖാഫി കൈപ്പുറം, അബ്ദുൽ കരീം ഫൈസി, ഉമറലി സഖാഫി എടപ്പുലം, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം തുടങ്ങിയവർ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്